പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്

രാജ്യത്തെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്. ജനുവരിയില്‍ വാഹന വില്‍പ്പന 1.87 ശതമാനം ഇടഞ്ഞു.

ഈ ജനുവരിയില്‍ 280,125 യൂണിറ്റുകളാണ് ആകെ വിറ്റു പോയത്, എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ 28547 യൂണിറ്റുകള്‍ വിറ്റു പോയിരുന്നു. സോസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമെബൈല്‍സ് ആന്റ് മാനിഫാക്‌ച്ചേഴ്‌സ് ആണ് കണക്കുകള്‍ പുറത്തു വിട്ടത്.

എന്നാല്‍ ഇതേ സമയം വാണിജ്യ വാഹനങ്ങളുടെ വില്‍പനയില്‍ 2.21 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Top