വാഹനത്തിലെ ക്രാഷ് ഗാര്‍ഡുകളുടെ നിരോധനം സ്റ്റേ ചെയത് ഡല്‍ഹി ഹൈക്കോടതി

vehicle

വാഹനത്തില്‍ ക്രാഷ് ഗാര്‍ഡുകളും ബുള്‍ബാറുകളും ഘടിപ്പിക്കുന്നത് നിരോധിച്ചുള്ള കേന്ദ്ര അറിയിപ്പ് സ്റ്റേ ചെയത് ഡല്‍ഹി ഹൈക്കോടതി. ഏപ്രില്‍ 18 വരെയാണ് ക്രാഷ് ഗാര്‍ഡുകള്‍ ഘടിപ്പിച്ച വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്തു അധികാരമാണ് വാഹനങ്ങളിലെ ക്രാഷ് ഗാര്‍ഡുകള്‍ നിരോധിക്കാന്‍ മന്ത്രാലയത്തിനുള്ളതെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ചോദിച്ചു.

cars

വാഹനത്തില്‍ നിന്നും പുറത്തേക്ക് നീണ്ടു നില്‍ക്കുന്ന ക്രാഷ് ഗാര്‍ഡുകള്‍ അപകടത്തിന് കാരണമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ക്രാഷ് ഗാര്‍ഡുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ഏപ്രില്‍ 18നാണ് ഹര്‍ജിയില്‍ അടുത്ത വാദം ഉണ്ടാവുക.Related posts

Back to top