വാഹനങ്ങളുടെ അമിതവേഗം; നിരീക്ഷണത്തിനായ് പ്രത്യേക സംവിധാനമൊരുക്കി സൗദി

റിയാദ്: വാഹനങ്ങളുടെ അമിത വേഗം നിരീക്ഷിക്കാന്‍ പുതിയ സംവിധാനവുമായ് സൗദി. ഇതിനായി പ്രത്യേക സംവിധാനങ്ങളോടു കൂടിയ 150 ഓളം വാഹനങ്ങളാണ് സൗദി നിരത്തുകളില്‍ ഇറക്കുക. കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം സാധാരണ വാഹനങ്ങളിലാണ് നിരീക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

11 കിലോമീറ്റര്‍ മുതല്‍ 20 കിലോമീറ്റര്‍ വരെ ദൂരരെയുള്ള വാഹനങ്ങളുടെ അമിത വേഗത നിരീക്ഷിക്കാന്‍ ഈ നിരീക്ഷണ വാഹനങ്ങളിലെ ക്യാമറകള്‍ക്ക് സാധിക്കും. രാവും പകലും വാഹങ്ങളെ നിരീക്ഷിക്കുന്നതിനായി ഈ സംവിധാനം സജ്ജമായിരിക്കും.

അമിത വേഗതക്ക് നിയന്ത്രണമുള്ള സ്ഥലങ്ങളില്‍ വേഗത കുറയ്ക്കാനും അപകടങ്ങള്‍ കുറയ്ക്കാനുമാണ് ട്രാഫിക് അതോരിറ്റി ലക്ഷ്യമിടുന്നത്. സൗദിയില്‍ ഗുരുതര അപകടങ്ങള്‍ വരുത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനായി അടുത്തിടെ ട്രാഫിക് നിയമം പരിഷ്‌കരിച്ചിരുന്നു. അതോടെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ റോഡപകടങ്ങള്‍ കാരണമായുണ്ടാകുന്ന മരണങ്ങളില്‍ 33 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ട്രാഫിക് അതോരിറ്റി വ്യക്തമാക്കിയിരുന്നു.

Top