കര്‍ണാടക അതിര്‍ത്തിയില്‍ കേരളത്തിലേക്കുള്ള വാഹനങ്ങള്‍ തടയുന്നു;പ്രതിഷേധം

തലപ്പാടി: കര്‍ണാടക അതിര്‍ത്തിയില്‍ കോവിഡ് നിയന്ത്രണം കര്‍ശനമാക്കിയതില്‍ പ്രതിഷേധിച്ച് കേരളത്തിലേക്കുള്ള വാഹനങ്ങള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ തടയുന്നു. രണ്ടു ഡോസ് വാക്‌സീനെടുത്താലും കര്‍ണാടകയില്‍ പ്രവേശിക്കാന്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിലാണ് പ്രതിഷേധം.

ഇന്നലെ രണ്ടു ഡോസ് വാക്‌സീന്‍ എടുത്തവരെ കടത്തിവിട്ടെങ്കിലും ഇന്ന് 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതെന്തിനാണെന്നാണ് പ്രതിഷേധക്കാര്‍ ചോദിക്കുന്നത്. നേരത്തെ ഉണ്ടായിരുന്നതുപോലെ കര്‍ണാടകയുടെ നേതൃത്വത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ സൗകര്യമുണ്ടാക്കണമെന്നും പ്രതിഷേധക്കാര്‍ ആവര്‍ത്തിച്ചു. മഞ്ചേശ്വരം സിഐയുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി.

Top