സൗദി അറേബ്യയില്‍ സ്വദേശിവത്കരണം ശക്തം ; എട്ടുമേഖലകള്‍ കൂടി പ്രതിസന്ധിയില്‍

saudi

റിയാദ്: സൗദി അറേബ്യയില്‍ എട്ടുമേഖലകളിലേയ്ക്കും കൂടി സ്വദേശിവത്കരണം. ട്രക്ക് ഡ്രൈവര്‍മാര്‍, കേടായ വാഹനങ്ങള്‍ നീക്കം ചെയ്യുന്ന വിഞ്ച് വാഹനങ്ങളിലെ ജോലിക്കാര്‍ എന്നിവര്‍ ഇതേ തുടര്‍ന്ന് പ്രതിസന്ധിയിലാകും.

ജനുവരിയില്‍ 12 മേഖലകളില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ചതിന് പുറമെയാണ് എട്ടുമേഖലകളിലേയ്ക്ക് കൂടി സ്വദേശിവത്ക്കരണം നടപ്പാക്കുന്നതിനായി തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രി ഡോ. അലി അല്‍ ഗഫീസ് അനുമതി നല്‍കിയത്.

വ്യാവസായികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മീഡിയം ഡ്യൂട്ടി ട്രക്ക് ഡ്രൈവര്‍, കേടായ വാഹനങ്ങള്‍ നീക്കം ചെയ്യുന്ന വിഞ്ച് വാഹനങ്ങളിലെ ഡ്രൈവര്‍ എന്നീ തസ്തികകളില്‍ ഏപ്രില്‍ 17 മുതലാണ് സ്വദേശിവത്കരണം നടപ്പാക്കുന്നത്.

തപാല്‍സേവനം, ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ ജൂണ്‍ 15നകം സ്വദേശിവത്കരണം പൂര്‍ത്തിയാക്കണം. ഓഗസ്റ്റ് 29ന് മുമ്പ് സ്വകാര്യ സ്‌കൂളുകളിലെ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തസ്തികകളിലും സ്വദേശികളെ നിയമിക്കണം. സെപ്റ്റംബറോടെ ഷോപ്പിങ് മാളുകളിലും സ്വദേശിവത്കരണം പൂര്‍ത്തിയാക്കാനാണ് തൊഴില്‍മന്ത്രാലയത്തിന്റെ ഉത്തരവ്.

Top