മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ ബോംബ് നിറച്ച വാഹനം: അന്വേഷണം എന്‍.ഐ.എക്ക്‌

മുംബൈ:റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ ബോംബ് നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം എന്‍.ഐ.എക്ക്.കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് എന്‍.ഐ.എക്ക് അന്വേഷണം കൈമാറിയത്. ഇതിനോടനുബന്ധിച്ച് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയില്‍ നിന്ന് എന്‍.ഐ.എ ഉടന്‍ അന്വേഷണം ഏറ്റെടുക്കും.

മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് അടുത്തു നിന്ന് ഫെബ്രുവരി 25നാണ് സ്‌ഫോടക വസ്തുക്കളടങ്ങിയ കാര്‍ കണ്ടെത്തിയത്. കാറില്‍ 20 ജെലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണി കത്തും ഉണ്ടായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ മോഷ്ടിക്കപ്പെട്ടതാണെന്നും മുംബൈ സ്വദേശിയായ മന്‍സുഖ് ഹിരേന്‍ എന്നയാളുടെ വാഹനമാണിതെന്നും കണ്ടെത്തി. ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈയിലെ കടലിടുക്കില്‍ വാഹന ഉടമയായ മന്‍സുഖിനെ മരിച്ചനിലയില്‍ കണ്ടെത്തിയതോടെ ദുരൂഹത കൂട്ടുകയായിരുന്നു.

Top