തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ധിപ്പിക്കും

തേഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം 20 ശതമാനം ഉയര്‍ത്താന്‍ ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് അതോറിറ്റി തീരുമാനിച്ചു. പ്രീമിയം തുക അടുത്ത സാമ്പത്തിക വര്‍ഷം ഉയര്‍ത്താനാണ് തീരുമാനം. എന്നാല്‍ പ്രീമിയം തുക 30 ശതമാനം ഉയര്‍ത്തണമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ആവശ്യം.

100 രൂപയുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ 120 മുതല്‍ 130 രൂപ വരെ പരിരക്ഷയായി നല്‍കേണ്ടി വരും.ഇത് കമ്പനികള്‍ക്ക് നഷ്ടമാണെന്ന് രേഖകള്‍ സഹിതം കമ്പനികള്‍ ബോധ്യപ്പെടുത്തിയിരുന്നു. ഇതാണ് പ്രീമിയം തുക കൂട്ടണമെന്ന് കമ്പനികള്‍ ആവശ്യപ്പെടാന്‍ കാരണം.

എല്ലാ വര്‍ഷവും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ മാറ്റം വരുത്താറുണ്ട്. വര്‍ഷം തോറും മാറ്റുന്ന പ്രീമിയം വര്‍ധിക്കാറുമുണ്ട്. ഇനി ഈ സാമ്പത്തിക വര്‍ഷാരംഭം മുതലാണ് പുതിയ നിരക്ക് നടപ്പിലാക്കേണ്ടത്.

Top