കേന്ദ്ര സര്‍ക്കാര്‍ കാറുകള്‍ക്ക് മേല്‍ ഇരട്ടനികുതി ചുമത്തുന്നു

കേന്ദ്ര സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇരട്ടനികുതിക്ക് സമാനമായ അധിക നികുതി ചുമത്താന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പത്ത് ലക്ഷം രൂപയ്ക്കു മുകളില്‍ വിലയുള്ള കാറുകള്‍ക്ക് അധിക നികുതി ചുമത്താന്‍ കേന്ദ്ര പരോക്ഷനികുതി ബോര്‍ഡിന്റെ ഉത്തരവിനെ തുടന്ന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്

നേരത്തെ കാറിന്റെ വിലയ്ക്കുമേല്‍ മാത്രമാണ് നിലവില്‍ ഉപഭോക്താവ് ജി.എസ്.ടി. നല്‍കേണ്ടിയിരുന്നത്. 10 ലക്ഷം രൂപയ്ക്കുമേല്‍ വിലയുള്ള കാറാണെങ്കില്‍ സ്രോതസ്സില്‍നിന്നുതന്നെ ഒരു ശതമാനം നികുതി കൂടി ഈടാക്കിയിരുന്നു. ഇത് ആദായ നികുതിയുടെ പരിധിയില്‍ വരുന്നതായതിനാല്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ പലപ്പോഴും ഈ തുക റീഫണ്ട് ചെയ്തു കിട്ടിയിരുന്നു.

പുതിയ ഉത്തരവനുസരിച്ച് കാറിന്റെ വിലയെ കൂടാതെ സ്രോതസ്സില്‍ അടച്ച ഒരു ശതമാനം നികുതി കൂടി കൂട്ടി അതിനുമേല്‍ ജി.എസ്.ടി. നല്‍കേണ്ടി വരും. ഫലത്തില്‍ മൊത്തം നികുതി ബാധ്യത കൂടുകയും ചെയ്യും. ഇതോടെ പത്ത് ലക്ഷം രൂപയില്‍ കൂടുതലുളള കാറുകളുടെ വില വീണ്ടും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top