വാഹന വില്‍പന ഏപ്രിലില്‍ 11 ശതമാനം കുറഞ്ഞേക്കും

മുംബൈ: ഇന്ത്യയില്‍ ഏപ്രില്‍മാസത്തെ യാത്രവാഹനവില്‍പനയില്‍ 11 ശതമാനം കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തിലും പല സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാലും ഉത്പാദനം ഭാഗികമായി കുറയ്ക്കുന്നതിന് എം.ജി മോട്ടോഴ്‌സ്,ഹോണ്ട,മാരുതി സുസുക്കി, ടാറ്റാ മോട്ടേഴ്‌സ്,ഹീറോ മോട്ടോകോര്‍പ്പ് എന്നിവ തീരുമാനിച്ചിട്ടുണ്ട്.

മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലില്‍ 11 ശതമാനം കുറവുണ്ടായെക്കാമെന്നാണ് റിപ്പോര്‍ട്ട്. ഏപ്രിലില്‍ വാഹന റീട്ടെയ്ല്‍ വില്‍പ്പന 1.5 മുതല്‍ 1.8 ലക്ഷം യൂണിറ്റുവരെയായിരിക്കുമെന്നാണ് കണക്കാക്കുന്നതെന്ന് ഫെഡറേഷന്‍ ഓഫ് ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിങ്കേഷ് ഗുലത്തി പറഞ്ഞു

Top