റോള്‍സ് റോയ്‌സ് നിരയിലെ ആദ്യ എസ്.യു.വി ‘കള്ളിനന്‍’ ഇന്ത്യയില്‍

റോള്‍സ് റോയ്‌സ് നിരയിലെ ആദ്യ എസ്.യു.വി ‘കള്ളിനന്‍’ ഇന്ത്യയിലുമെത്തി. ബ്രിട്ടണില്‍ നിന്നെത്തുന്ന ആഡംബര വാഹനത്തിന് 6.95 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.

1905ല്‍ ദക്ഷിണാഫ്രിക്കയിലെ ഏതോ ഖനിയില്‍ നിന്ന് കുഴിച്ചെടുത്ത വിലമതിക്കാനാവാത്ത ഒരു രത്‌നത്തിന്റെ പേരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് റോള്‍സ് റോയിസ് ആദ്യ എസ്‌യുവിക്ക് കള്ളിനന്‍ എന്ന പേര് നല്‍കിയത്. റോള്‍സ് റോയ്‌സിന്റെ മുഖ്യ പടയാളിയായ ഫാന്റത്തില്‍ നിന്നുള്ള പ്രചോദനമാണ് കള്ളിനന്‍ എസ്.യു.വി.യുടെ ഡിസൈനിന് പിന്നില്‍.

Top