സംസ്ഥാനത്ത് വാഹന വില കുറയും

രു വാഹനം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത. സംസ്ഥാനത്ത് വാഹന വില കുറയും. 2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം ചരക്ക് സേവന നികുതിക്ക് മേല്‍ ഏര്‍പ്പെടുത്തിയ പ്രളയ സെസ് അവസാനിച്ചതോടെയാണ് ഈ വിലക്കുറവ്. 2021 ജൂലെ മാസത്തില്‍ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് നടപടി.

അഞ്ച് ശതമാനത്തിന് മുകളില്‍ ജിഎസ്ടിയുള്ള സാധനങ്ങള്‍ക്ക് ഒരു ശതമാനമാണ് പ്രളയ സെസ് ആയി ചുമത്തിയിരുന്നത്. ഇതെടുത്തു കളയുന്നതോടെ കാര്‍, ബൈക്ക് തുടങ്ങിയവയുടെ വിലയില്‍ കാര്യമായ കുറവുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് വാഹന വിപണി ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

3.5 ലക്ഷം രൂപ വിലയുള്ള കാറിന് ഏകദേശം 4000 രൂപയോളം കുറയും. അഞ്ചുലക്ഷം രൂപ വിലയുള്ള കാറിന് 5,000 രൂപയും കുറയും. 10 ലക്ഷം രൂപയുടെ കാറിന് 10,000 വരെ കിഴിവുണ്ടാകും. ലക്ഷങ്ങള്‍ വിലയുള്ള കാറും ഇരുചക്രവാഹനങ്ങളും വാങ്ങുമ്പോള്‍ വിലയിലെ ഒരു ശതമാനം കുറവ് വലിയ ആശ്വാസമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുക.

Top