കശ്മീര്‍ ഉപമുഖ്യമന്ത്രി കവിന്ദര്‍ ഗുപ്തയുടെ വാഹനവ്യൂഹത്തിലെ കാര്‍ മറിഞ്ഞു; ഒരു മരണം

kavinder

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി കവിന്ദര്‍ ഗുപ്തയുടെ വാഹനവ്യൂഹത്തിലെ കാര്‍ കനാലിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പിആര്‍ഡിയുടെ ഫോട്ടോഗ്രാഫറായ സുരം സിംഗ് (50) ആണ് മരിച്ചത്.

അപകടത്തില്‍ ഡ്രൈവര്‍ക്കും മറ്റു നാലു പേര്‍ക്കും പരിക്കേറ്റു. ജമ്മുവിലെ ഗ്രേറ്റര്‍ കാഷ്മീരിലായിരുന്നു സംഭവം. പൊതുപരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്ന മന്ത്രിയുടെ വാഹനവ്യൂഹമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡില്‍നിന്നും തെന്നി കനാലിലേക്ക് പതിക്കുകയായിരുന്നു.

Top