അനധികൃതമായി അറവുമാലിന്യം നിറച്ചുപോയ വാഹനം പിടികൂടി

കോഴിക്കോട്: അനധികൃതമായി അറവ് മാലിന്യവുമായി പോയ വാഹനം കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം പിടികൂടി. രാത്രി പതിനൊന്നോടെ ചെറുവണ്ണൂരില്‍ നിന്നാണ് വാഹനം പിടികൂടിയത്. അനധികൃതമായി നിറച്ച 15 ബാരല്‍ അറവ്, മത്സ്യ മാലിന്യം വാഹനത്തില്‍ ഉണ്ടായിരുന്നു.

നഗര സഭയുമായി കരാറുള്ള ഏജന്‍സിക്ക് മാത്രമാണ് കോര്‍പറേഷന്‍ പരിധിയില്‍ നിന്ന് മാലിന്യനീക്കത്തിന് അനുമതിയുള്ളത്. ഇത് ലംഘിച്ചാണ് സ്വകാര്യ ഏജന്‍സി കടകളില്‍ നിന്ന് മാലിന്യം ശേഖരിച്ചത്.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബോബിഷ്, ദിനേശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടികൂടിയ വാഹനം കോര്‍പറേഷന്‍ യാര്‍ഡിലേക്ക് മാറ്റി.

 

Top