വാഹനം ഇഷ്ടമായില്ലെങ്കില്‍ കമ്പനി തിരിച്ചെടുക്കും, ഓഫറുമായി കിയ

പയോക്താക്കള്‍ക്ക് വാങ്ങിയ വാഹനം ഇഷ്ടപ്പെട്ടില്ലെങ്കില്‍ എന്ത് ചെയ്യും? എന്നാല്‍ ഇതിന് ഉത്തരവുമായി എത്തിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ. വാഹനം ഇഷ്ടപ്പെട്ടില്ലെങ്കില്‍ നിര്‍മ്മാതാക്കള്‍ ത്‌ന്നെ തിരിച്ചെടുക്കുമെന്നുള്ള പ്രഖ്യാപനവുമായി എത്തിരിക്കുകയാണ് കിയ. കാര്‍ണിവല്‍ എംപിവിയ്ക്കായിട്ടാണ് കിയ ഈ വേറിട്ട ഓഫര്‍ ഒരുക്കിയിരിക്കുന്നത്. കാര്‍ണിവല്‍ വാങ്ങാന്‍ മുടക്കിയതിന്റെ 95 ശതമാനവും തിരികെ കിട്ടുമെന്നാണ് റിപ്പോര്‍ട്ട്. സാറ്റിസ്ഫാക്ഷന്‍ ഗ്യാരണ്ടി സ്‌കീം എന്ന് പുത്തന്‍ ഓഫറാണ് കമ്പനി നല്‍കുന്നത്. ചില നിബന്ധനകളോടെയാണ് ഈ ഓഫര്‍ നല്‍കുന്നത്.

വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില, രജിസ്‌ട്രേഷനായുള്ള ചെലവുകള്‍ എന്നിവ ഉള്‍പ്പെടെ ഓണ്‍റോഡ് വിലയുടെ 95 ശതമാനം ആണ് ഈ ഓഫറിന്റെ ഭാഗമായി തിരികെ നല്‍കുക എന്ന് കിയ വ്യക്തമാക്കുന്നു. വാഹനത്തിന് തട്ടലോ, മുട്ടലോ ഉണ്ടാവാന്‍ പാടില്ല അതുപോലെ കാര്‍ണിവല്‍ വാങ്ങിയ തീയതി മുതല്‍ തിരികെ നല്‍കുമ്പോള്‍ 1,500 കിലോമീറ്ററിലധികം സഞ്ചരിച്ചിരിക്കാന്‍ പാടില്ല. വായ്പയില്‍ വാങ്ങിച്ചിരിക്കുന്ന വാഹനം ആണെങ്കില്‍ ഫൈനാന്‍സിയറില്‍ നിന്നും എന്‍ഒസി സമര്‍പ്പിക്കണം. വാഹനവുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം കൃത്യമായിരിക്കണമെന്നാണ് റിപ്പോര്‍ട്ട്.

വെളുപ്പ്, സില്‍വര്‍, കറുപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് കാര്‍ണിവല്‍ ലഭ്യമാവുക. കാര്‍ണിവലിന് 7, 8, 9 എന്നിങ്ങനെ മൂന്ന് സീറ്റിംഗ് ഓപ്ഷനുകളാണ് കിയ നല്‍കിയിരിക്കുന്നത്. കിയ മോട്ടോര്‍സ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഉല്‍പ്പന്നമായ പ്രീമിയം കാര്‍ണിവല്‍ എംപിവിയെ പുറത്തിറക്കിയത്. വിപണിയില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന വാഹനത്തിന്റെ പുതിയ തലമുറയെ 2020 ഓഗസ്റ്റില്‍ കമ്പനി വെളിപ്പെടുത്തിയിരുന്നു. 24.95 ലക്ഷം മുതല്‍ 33.95 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. പ്രീമിയം, പ്രസ്റ്റീജ്, ലിമോസിന്‍ എന്നിങ്ങനെ മൂന്നു പതിപ്പുകളിലാണ് വാഹനം എത്തുന്നത്.

Top