പൊലീസിന്റെ വാഹന പരിശോധനയ്ക്കിടയില്‍ അപകടം ; വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

ACCIDENT

കാസര്‍ഗോഡ്: പൊലീസിന്റെ വാഹന പരിശോധനയ്ക്കിടയില്‍ ബൈക്കിന് പിന്നില്‍ കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു.
അണങ്കൂര്‍ കൊല്ലമ്പാടി സ്വദേശി ഇബ്രാഹിമിന്റെ മകന്‍ സുഹൈല്‍ (20) ആണ് മരിച്ചത്. എംബിഎ വിദ്യാര്‍ത്ഥിയായിരുന്ന സുഹൈല്‍ കാസര്‍ഗോഡ് നിന്ന് സുഹൃത്തുക്കളെ കണ്ട് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്.

പൊലീസ് സുഹൈലിന്റെ ബൈക്ക് തടഞ്ഞു നിര്‍ത്തി രേഖകള്‍ വാങ്ങി പരിശോധിക്കുന്നതിനിടയില്‍ പിന്നാലെ എത്തിയ കാര്‍ സുഹൈലിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ സുഹൈലിനെ ഉടന്‍ തന്നെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് മംഗളുരുവിലേക്ക് കൊണ്ടുപോയി, എന്നാല്‍ സുഹൈല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് അപകടത്തിനിടയാക്കിയ കാര്‍ പൊലീസ് പിടിച്ചെടുത്തു. കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. എന്നാല്‍, പൊലീസിന്റെ അശ്രദ്ധമായ രീതിയിലുള്ള വാഹന പരിശോധനയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Top