അമിത് ഷായുടെ വാഹനം ‘ഗോമാതാവിനെ’ നടുറോഡില്‍ ഇടിച്ചുവീഴ്ത്തിയിട്ട് നിര്‍ത്താതെ പോയി

ഭുവനേശ്വര്‍: ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ വാഹനം ‘ഗോമാതാവിനെ’ നടുറോഡില്‍ ഇടിച്ചുവീഴ്ത്തിയ ശേഷം നിര്‍ത്താതെ ഓടിച്ചുപോയി.

ബുധനാഴ്ച ഒഡിഷയിലെ ജാജ്പുരില്‍ വെച്ചാണ് സംഭവം.

ഇടിച്ച് തെറിപ്പിച്ചശേഷം വാഹനം ഒന്ന് നിര്‍ത്താന്‍പോലും തയ്യാറാവാതെ സ്ഥലംവിടുകയും ചെയ്തു.

റോഡു മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബന്ദാലോ ദേശീയപാതയില്‍ വെച്ച് പശുവിനെ കാറിടിച്ചത്. വി.ഐ.പി. സ്റ്റിക്കര്‍ പതിച്ച കാറിന് കേടുപാടു സംഭവിച്ചെങ്കിലും അത് നിര്‍ത്താതെ പോകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

എന്നാല്‍ അമിത് ഷായുടെ വാഹനത്തിന് അകമ്പടിയായി വന്ന മുതിര്‍ന്ന ബി.ജെ.പി. നേതാവ് പ്രതാപ് സാരംഗിയുടെ വാഹനം നിര്‍ത്തി ജാജ്പുര്‍ കളക്ടറോട് പശുവിന് വേണ്ട ശുശ്രൂഷകള്‍ നല്‍കാന്‍ നിര്‍ദേശിച്ചു.

തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്ഥലത്തെത്തിയ വെറ്ററിനറി ഡോക്ടര്‍ ചികിത്സ നടത്തി.

Top