ലഡാക്കില്‍ നദിയിലേക്ക് വാഹനം മറിഞ്ഞ് 7 സൈനികര്‍ മരിച്ചു

 

ന്യൂഡല്‍ഹി : ലഡാക്കില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം ഷ്യോക് നദിയിലേക്ക് മറിഞ്ഞ് 7 പേര്‍ മരിച്ചു.ഒരാള്‍ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്.വാഹനത്തിലുണ്ടായിരുന്ന മറ്റു ചിലര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

വെള്ളിയാഴ്ച രാവിലെ 9 നാണ് സംഭവം.26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.ഇന്ത്യ- ചൈന അതിര്‍ത്തിയിലെ തുര്‍തുക് സെക്ടറിലേക്ക് സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം തെറ്റിയ വാഹനം ഷ്യോക് നദിയിലേക്ക് മറിയുകയായിരുന്നു.റോഡില്‍നിന്ന് തെന്നിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്ക് വീഴലുകയായിരുന്നെന്ന് സൈനിക വക്താവ് അറിയിച്ചു.

പരിക്കേറ്റവര്‍ വിദഗ്ധ ചികിത്സയില്‍ കഴിയുകയാണ്.ഗുരുതരമായി പരുക്കേറ്റവരെ വെസ്റ്റേണ്‍ കമാന്‍ഡിലേക്ക് മാറ്റുന്നതിന് സഹായം അഭ്യര്‍ത്ഥിച്ചിട്ടുള്ളതായി സൈനിക വക്താവ് വ്യക്തമാക്കി.

Top