കോഴിക്കോട് ഹര്‍ത്താല്‍, വാഹനങ്ങളെ ഒഴിവാക്കിയെന്ന് സിപിഎം

cpm

കോഴിക്കോട്: ജില്ലാ കമ്മിറ്റി ഓഫീസിന് നേര്‍ക്കുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് സിപിഎം കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.

പുലര്‍ച്ചെ ഹര്‍ത്താല്‍ ആഹ്വാനം നല്‍കിയതോടെ ജനങ്ങള്‍ക്കുണ്ടാകാവുന്ന ബുദ്ധിമുട്ട് പരിഗണിച്ച് വാഹനങ്ങളെ ഒഴിവാക്കിയെന്ന് സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി ഒരുമണിയോടെ ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് വെച്ച് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന് നേരെ നടന്ന ബോംബാക്രമണത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ആക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.

Top