കൈനകരിയില്‍ വാഹനങ്ങള്‍ കത്തിച്ച കേസ്; പ്രതി പിടിയില്‍

ആലപ്പുഴ: കുട്ടനാട് കൈനകരിയില്‍ വാഹനങ്ങള്‍ കത്തിച്ച സംഭവത്തില്‍ പ്രതി പിടിയിലായി. മണ്ണഞ്ചേരി സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി മനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിട്ടുള്ള ആളാണെന്ന് പൊലീസ് പറയുന്നു.

ഇന്ന് പുലര്‍ച്ചെയാണ് കാറും അഞ്ച് ഇരുചക്ര വാഹനങ്ങളും പ്രതി കത്തിച്ചത്. വാഹനങ്ങള്‍ നിര്‍ത്തിയിട്ട സ്ഥലങ്ങളിലെ സ്ട്രീറ്റ് ലൈറ്റ് നശിപ്പിച്ച ശേഷമാണ് ആക്രമണം നടത്തിയത്. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളുമാണ് നശിപ്പിച്ചത്.

 

Top