മലപ്പുറം നിലമ്പൂരില്‍ വാഹനാപകടം; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

മലപ്പുറം: നിലമ്പൂരില്‍ വാഹനാപകടം. വടപുറം ടൗണില്‍ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

Top