രാജ്യതലസ്ഥാനത്ത് പച്ചക്കറികള്‍ക്ക് പൊള്ളും വില

ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധം ശക്തമാകുന്നതിനിടെ രാജ്യതലസ്ഥാനത്ത് പച്ചക്കറികളുടെയും പഴങ്ങളുടെയും വില കുത്തനെ കൂടി. പ്രതിഷേധക്കാര്‍ തെരുവില്‍ തമ്പടിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടതാണ് പച്ചക്കറികള്‍ക്ക് വില വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്.

അവശ്യവസ്തുക്കള്‍ മാര്‍ക്കറ്റുകളിലെത്താന്‍ കഴിയാതായതോടെയാണ് വില കുത്തനെ ഉയര്‍ന്നത്. തലസ്ഥാന അതിര്‍ത്തികളായ സിംഘുവും തിക്രിയും അടഞ്ഞുകിടക്കുകയാണ്. ഗതാഗതക്കുരുക്ക് മൂലം നോയിഡയുമായി ബന്ധിപ്പിക്കുന്ന ചില്ല അതിര്‍ത്തിയും അടച്ചിരിക്കുകയാണ്.

തക്കാളി, ബീന്‍സ്, പയറ് എന്നിവയുടെ വിലയില്‍ ആദ്യ ദിവസലങ്ങളിലേതില്‍ നിന്ന് വില വര്‍ധിച്ചിട്ടില്ല. ചില പച്ചക്കറികളുടെയും പഴങ്ങളുടെയും മൊത്തവില 50 നും നൂറിനുമിടയില്‍ വര്‍ദ്ധിച്ചു.

Top