ഇന്ദിരാ ഗാന്ധി പോലും എകെജിയുടെ മുന്നില്‍ ഇരിക്കാറില്ലായിരുന്നുവെന്ന് വീരേന്ദ്ര കുമാര്‍

ആലപ്പുഴ: ഇന്ദിരാ ഗാന്ധി പോലും എകെജിയുടെ മുന്നില്‍ ഇരിക്കാറില്ലായിരുന്നുവെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍.

ഇന്ദിര ഗാന്ധിയെ തനിക്ക് പരിചയപ്പെടുത്തിയത് എകെജിയാണെന്നും അദ്ദേഹത്തിന് മുന്നില്‍ ഇന്ദിരാ ഗാന്ധി ഇരിക്കാറില്ലായിരുന്നുവെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. അതിനെക്കാള്‍ വലിയ ആളാണോ ഇപ്പോള്‍ അഭിപ്രായം പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഇടത് മതേതര ഐക്യം രാജ്യത്തിന് അനിവാര്യമാണെന്നും വീരേന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.

സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് മതേതര ഇന്ത്യ വെല്ലുവിളികളും പ്രതിരോധവുമെന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top