നിതീഷ് കുമാറിന്റെ എംപിയായി തുടരില്ലെന്ന് വീരേന്ദ്ര കുമാര്‍; എന്ന് രാജിയെന്നത് സാങ്കേതികം മാത്രം

veerendra kumar

കോഴിക്കോട്: നിതീഷ് കുമാറിന്റെ എംപിയായി തുടരില്ലെന്ന് എം.പി.വീരേന്ദ്രകുമാര്‍.

എംപി സ്ഥാനം എന്ന് രാജിവെക്കുമെന്നത് സാങ്കേതികം മാത്രമാണ്. എല്‍ഡിഎഫുമായി ചര്‍ച്ച നടത്തിയിട്ടില്ല. ഇപ്പോള്‍ ഞങ്ങളുള്ളത് യുഡിഎഫിലാണെന്നും അദ്ദേഹം പറഞ്ഞു.

മാത്യു ടി തോമസുമായി ആശയവിനിമയം നടത്തിയിട്ടില്ല. കൃഷ്ണന്‍കുട്ടി, നാണു എന്നിവരുമായി ചര്‍ച്ച നടത്തിയെന്നും, ജെഡിയു സംസ്ഥാന സമിതിക്ക് ശേഷമാണ് തീരുമാനങ്ങളെല്ലാം എടുക്കുന്നതെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.

എന്നാല്‍ ജെഡിയു-ജെഡിഎസ് ലയനം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.

ലയനത്തിന്റെ ഭാഗമായി പഴയ സോഷ്യലിസ്റ്റ് ജനത (എസ്.ജെ.ഡി) പുനരുജ്ജീവിപ്പിക്കും.

യുഡിഎഫ് വിടുന്നതിന്റെ ഭാഗമായി വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവെച്ചേക്കും. തുടര്‍ന്ന് ഇടതുമുന്നണിയുടെ ഭാഗമാവാനാണ് തീരുമാനം.

Top