വീരേ ദി വെഡ്ഡിങിലെ ഗാനം പുറത്തിറങ്ങി; വീഡിയോ കാണാം

veere

രീന കപൂര്‍, സോനം കപൂര്‍, സ്വര ഭാസ്‌കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയ ചിത്രം വീരേ ദി വെഡ്ഡിങിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. ശശാങ്ക ഘോഷ് സംവിധാനം ചെയ്ത ചിത്രം ഫീമെയില്‍ കോമഡി ചിത്രമായാണ് തിയറ്ററിലെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. അതേസമയം, ചിത്രത്തില്‍ അശ്ലീലമുണ്ടെന്ന വാദത്തെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ വീരെ ദി വെഡിങ് നിരോധിച്ചിരുന്നു.

ജീവിതം ആസ്വദിച്ച് ഉല്ലസിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന നാല് പെണ്‍സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. റിയ കപൂര്‍, ഏക്ത കപൂര്‍, നിഖില്‍ ദ്വിവേദി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ശഷ്വത്ത് സച്‌ദേവ്, വിശാല്‍ മിശ്രയും ചേര്‍ന്നാണ്. അന്‍വത്താ ദത്ത് ഗുപ്തന്‍, രാജ് ശേഖര്‍, ഖരണ്‍, വൈറ്റ് ശബ്ദ, ഷഷ്വാത് സച്‌ദേവ് തുടങ്ങിയവരാണ് ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നത്.

Top