വിനീത് ശ്രീനിവാസന്‍ ചിത്രം ‘ആന അലറലോടലറലി’ന്റെ പോസ്റ്റര്‍ എത്തി

വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ആന അലറലോടലറല്‍’.

ചിത്രത്തിന്റെ മനോഹരമായ ഒരു പോസ്റ്റർ എത്തി.

ആദ്യ വായനയില്‍ത്തന്നെ ഏറെ ആസ്വദിച്ച ഒരു തിരക്കഥയാണ് ചിത്രത്തിന്റേത് എന്ന് വിനീത് പറയുന്നു. സംവിധായകനും തിരക്കഥാകൃത്തുമടക്കം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിന്‍റെ പിന്നണിയില്‍ അണിനിരക്കുന്നത്.

ശേഖരന്‍കുട്ടി എന്ന് തങ്ങള്‍ സ്നേഹത്തോടെ വിളിക്കുന്ന ഒരു ആനയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.

നവാഗതനായ ദിലീപ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് ബാലന്റേതാണ് തിരക്കഥ. മനു മഞ്ജിത്ത്, വിനീത് ശ്രീനിവാസന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നൽകും.

പോയട്രി ഫിലിംഹൗസിന്‍റെ ബാനറില്‍ സിബി തോട്ടുപുറം, നേവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Top