പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജിന്റെ വാഹനം അപകടത്തില്‍ പെട്ടു. പത്തനംതിട്ട റിങ് റോഡില്‍ വച്ച് എതിരെ വന്ന വാഹനം പ്രചാരണ വാഹനം ഇടിക്കുകയായിരുന്നു.
വീണ ജോര്‍ജിനെയും ഡ്രൈവറെയും പ്രാഥമിക ചികിത്സയ്ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.