മെഡിക്കല്‍ കോളജില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി രോഗികളുമായി നേരിട്ട് സംവദിച്ച് വീണാ ജോര്‍ജ്

കോഴിക്കോട്: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി ഞെട്ടിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇന്നലെ രാത്രി 10.30യോടെയാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മന്ത്രി മൂന്നു മണിക്കൂര്‍ ആശുപത്രിയില്‍ ചെലവഴിച്ചു. അത്യാഹിത വിഭാഗത്തിലെത്തിയ രോഗികളോട് വിവരം ചോദിച്ചറിഞ്ഞ മന്ത്രി ഒബ്‌സര്‍വേഷന്‍ റൂമുകള്‍, വാര്‍ഡുകള്‍ എന്നിവയും സന്ദര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജില്‍ മുന്നറിയിപ്പുകള്‍ നല്‍കാതെ ഇന്നലെ രാത്രി 10.30ക്ക് ശേഷം സന്ദര്‍ശനം നടത്തി. ആദ്യം കാഷ്വാലിറ്റിയിലാണ് എത്തിയത്. ഒബ്‌സര്‍വേഷന്‍ റൂമുകള്‍, വാര്‍ഡുകള്‍ എന്നിവ സന്ദര്‍ശിച്ചു.

ജനങ്ങളുമായി ആശയവിനിമയം നടത്തി. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരുമായി ആശയ വിനിമയം നടത്തി. മൂന്ന് മണിക്കൂറോളം മെഡിക്കല്‍ കോളജില്‍ ചെലവഴിച്ചു.

Top