‘തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല’, മുഖ്യമന്ത്രിയെ പിന്തുണച്ച് വീണാ ജോർജ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. നുണപ്രചരണങ്ങളിൽ തളരുന്ന ആളല്ല പിണറായി വിജയൻ. അഗ്നിയിൽ സ്ഫുടം ചെയ്ത രാഷ്ട്രീയ ജീവിതമാണത്. ഇപ്പോഴത്തെ തിരക്കഥാ നാടകം തയ്യാറാക്കാൻ ഒന്നരവത്തിലേറെ വേണ്ടിവന്നു എന്നും വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

പരിഹാസ്യമായ കെട്ടുകഥകളും ആരോപണ ശ്രമങ്ങളും സ്വയം തകർന്നടിഞ്ഞപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളുമായി ചിലർ ഇറങ്ങിയിരിക്കുകയാണ്. ഇപ്പോഴത്തെ തിരക്കഥാ നാടകങ്ങൾ തയ്യാറാക്കാൻ ഒന്നരവർഷത്തിലേറെ വേണ്ടിവന്നു. കേരളത്തിലെ ജനങ്ങൾ ആദ്യമേ തള്ളിക്കളഞ്ഞ ആരോപണങ്ങളാണിത്. ഏത് അന്വേഷണത്തേയും നേരിടാൻ തയ്യാറാണെന്നും അത് നടത്തണമെന്നും ആവശ്യപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. അഗ്നിയിൽ സ്ഫുടം ചെയ്ത രാഷ്ട്രീയ ജീവിതമാണത്. നുണപ്രചരണങ്ങളിൽ തളരുന്ന ആളല്ല സഖാവ് പിണറായി വിജയൻ എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇനിയും അങ്ങനെ തന്നെ. സഖാവേ മുന്നോട്ട്!!

Top