ദത്തു കേസില്‍ അനുപമയ്ക്ക് ഒപ്പമായിരുന്നു സര്‍ക്കാരെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ദത്തു കേസില്‍ അമ്മ അനുപമയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍ ഉണ്ടായിരുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുഞ്ഞ് അനുപമയുടെതെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികള്‍ക്ക് ദത്തുനടപടികളില്‍ മുന്‍ഗണന ലഭിക്കുമെന്നും ഇവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ദേശീയ അഡോപ്ഷന്‍ ഏജന്‍സിയെ അറിയിച്ചതായും മന്ത്രി പറഞ്ഞു. ഇക്കാര്യം ദമ്പതികളെ അറിയിച്ചിട്ടുണ്ടെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.

അനുപമയുടെ പരാതി അറിഞ്ഞപ്പോള്‍ തന്നെ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിരുന്നുവെന്നും വിഷയത്തില്‍ സര്‍ക്കാര്‍ അനുപമയ്‌ക്കൊപ്പമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. കുഞ്ഞ് അനുപമയുടേതാണെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ട്. വിഷയത്തില്‍ വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും, ലഭിച്ച ഉടന്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top