രക്ഷാപ്രവർത്തനത്തിലെ ഏകോപനം: ജില്ലാഭരണകൂടത്തെ വിമർശിച്ച് വീണ ജോർജ്

veena

ആറന്മുള : രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനത്തിലെ പാളിച്ചകളില്‍ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി ആറന്മുള എംഎല്‍എ വീണ ജോര്‍ജ്ജ് രംഗത്ത്. പത്തനംതിട്ട ജില്ലയില്‍ എത്ര പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കണക്കെടുക്കാന്‍ പോലും ജില്ലാഭരണകൂടത്തിന് സാധിച്ചില്ലെന്ന് എംഎല്‍എ കുറ്റപ്പെടുത്തി.

അടിയന്തരമായി കണക്ക് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും എംഎല്‍എ നിര്‍ദേശം നല്‍കി. പത്തനംതിട്ടയിലെ തോട്ടപുഴശേരി, ഇരവിപേരൂര്‍, കോഴിപ്പാലം തുടങ്ങിയ മേഖലകളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് പേരാണ്. ആ ഭാഗങ്ങളില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിട്ടുള്ള രക്ഷാപ്രവര്‍ത്തനം അടിയന്തരമായി നടത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

Top