വിവിയന്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘വീമ്പ്’ ; ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി

പുതുമുഖങ്ങളെ അണിനിരത്തി സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍ അണിയിച്ചൊരുക്കുന്ന വീമ്പിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രാജേഷ് മേഹന്‍ എം, അഞ്ചു ഹംസ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിഷ്ണു ദേവ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വിഷ്ണു വിജയരാജനാണ്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കുറച്ചു ദിവസങ്ങള്‍ മുമ്പ് സെല്‍ഫി എടുക്കുന്നതിനിടെ കിണറ്റില്‍ വീഴുന്ന അമ്മൂമ്മയുടെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചിരുന്നു. വാര്‍ത്തകള്‍ പലതരത്തില്‍ മാറി ജനങ്ങളിലേക്കെത്തുന്നതിനെ കുറിച്ചാണ് ചിത്രത്തിന്റെ പ്രമേയം.

Top