വീഡിയോകോണ്‍ വായ്പ വിവാദം; ചന്ദാ കൊച്ചാറിനെതിരെ ബാങ്ക് ഡയറക്ടര്‍മാര്‍ക്കിടയില്‍ ഭിന്നത

chanda

ന്യൂഡല്‍ഹി: ഐ സി ഐ സി ഐ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സി ഇ ഒയുമായ ചന്ദാ കൊച്ചറിനെതിരെ ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡില്‍ ഭിന്നത. നിലവിലെ സ്ഥാനത്ത് ചന്ദാ കൊച്ചര്‍ ഇനി തുടരണമെയെന്ന കാര്യത്തില്‍ തരു വിഭാഗം അഭിപ്രായം പ്രകിടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

വീഡിയോകോണ്‍ വായ്പ വിവാദത്തില്‍ ചന്ദ കൊച്ചറിന്റെ ഇടപെടല്‍ സംശയാസ്പദമെന്ന് റിപോര്‍ട്ടുകള്‍ പുറത്തു വന്നതാണ് അഭിപ്രായ ഭിന്നതയിലേക്ക് നയിച്ചത്.

മാനേജിങ് ഡയറക്ടറുടെ പെര്‍ഫോമന്‍സ് ബോണസ് റിസര്‍വ് ബാങ്ക് ഇടപെട്ട് തടഞ്ഞു വച്ചിരിക്കുന്നതും ഒരു വിഭാഗം ഡയറക്ടര്‍മാരില്‍ അതൃപ്തി ഉളവാക്കിയിട്ടുണ്ട്. രണ്ടാഴ്ച മുന്‍പ് ചന്ദ കൊച്ചാര്‍ തുടരണമെന്ന തീരുമാനം ഭിന്നാഭിപ്രായമില്ലാതെ എടുത്ത ബോര്‍ഡിലാണ് ഇപ്പോള്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരിക്കുന്നത്.

വീഡിയോകോണ്‍ കേസില്‍ സി ബി ഐ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ബാങ്കിന്റെ ഉത്തമ താല്‍പര്യം മുന്‍ നിര്‍ത്തി ചന്ദ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നു 12 അംഗ ബോര്‍ഡില്‍ ഒരു വിഭാഗം ശക്തമായ നിലപാട് എടുത്തിട്ടുണ്ട്.

2019 മാര്‍ച്ച് വരെയാണ് അവരുടെ കാലാവധി. ഈയാഴ്ച ചേരുന്ന ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഈ വിഷയം ചര്‍ച്ച ചെയ്യുമെന്ന് കരുതുന്നു. വിഡിയോകോണിന് നല്‍കിയ വായ്പ കിട്ടാകടമായി മാറിയത് ബാങ്കിനെ ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിഡീയോകോണ്‍ ചെയര്‍മാന്‍ വേണുഗോപാല്‍ ധൂതും ചന്ദ കൊച്ചറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചറും തമ്മിലുള്ള ബന്ധം സി ബി ഐ വിശദമായി അന്വേഷിച്ചു വരികയാണ്.

Top