തലയുടെ വേതാളം റീമേക്ക് ചെയ്യാന്‍ ചിരഞ്ജീവിയും

മിഴ് സ്റ്റാര്‍ അജിത് നായകനായ ഹിറ്റ് ചിത്രമാണ് വേതാളം. ചിത്രം റിലീസ് ചെയ്ത് അഞ്ച് വര്‍ഷത്തിനു ശേഷം തെലുഗു റീമേക്കിനായി നടന്‍ ചിരഞ്ജീവി സമീപിച്ചിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മെഹര്‍ രമേഷ് ആകും ചിത്രം റീമേക്ക് ചെയ്യുന്നത്.

നേരത്തെ, വേതാളത്തിന്റെ ഹിന്ദി റീമേക്ക് അവകാശം സംവിധായകന്‍ ബുഷണ്‍ കുമാര്‍ ഏറ്റെടുത്തിരുന്നു. ജോണ്‍ അബ്രഹാം ആണ് നായകനായെത്തുന്നത്.

റീമേക്ക് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം മെദാസ്റ്റാറിന്റെ ജന്മദിനമായ ആഗസ്റ്റ് 22ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Top