വി.ഡി സവര്‍ക്കറുടെ ജീവിതം സിനിമയാകുന്നു

മുംബൈ: വി.ഡി സവര്‍ക്കറുടെ ജീവിതം ആസ്പദമാക്കി ബോളിവുഡ് ചിത്രം വരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടിഷുകാര്‍ക്കെതിരെ പോരാടി കാരഗ്രഹ വാസം അനുഷ്ടിച്ച വീര ദേശാഭിമാനി വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതമാണ് സിനിമയാകുന്നത്. സവര്‍ക്കറുടെ 138ാം ജന്മദിനമായ മെയ് 28നാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിച്ചത്.

‘ സ്വതന്ത്ര വീര്‍ സവര്‍ക്കര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. സന്ദീപ് സിങും അമിത് ബി വാധ്വാനിയും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് മഞ്ജ്‌രേക്കറാണ്. മഹേഷ് മഞ്ജ്‌രേക്കര്‍ക്കൊപ്പം റിഷി വിര്‍മാനിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

”വീര്‍ സവര്‍ക്കറുടെ ജീവിതം എന്നെ വളരെയേറെ ആകര്‍ഷിച്ചു. അദ്ദേഹത്തിന് ചരിത്രത്തില്‍ വേണ്ട വിധം ഇടം ലഭിച്ചിട്ടില്ല. അദ്ദേഹം ഒരുപാട് ആകര്‍ഷിച്ചിട്ടുണ്ട്. ഒരു സംവിധായകന്‍ എന്ന നിലയില്‍ ഇത് എന്റെ മുന്നില്‍ വലിയ വെല്ലുവിളിയാണ്” മഹേഷ് മഞ്ജരേക്കര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങള്‍ ലണ്ടന്‍, ആന്‍ഡമാന്‍ ദ്വീപ് എന്നിവിടങ്ങളിലാകും സിനിമ ചിത്രീകരിക്കുക.

Top