വൈദ്യുതി ബോര്‍ഡില്‍ നടക്കുന്നത് ഗുരുതര ക്രമക്കേട്; വിഡി സതീശന്‍

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിലേത് ഗുരുതര ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെ പഴയ മന്ത്രി എം.എം. മണി വിരട്ടുകയാണ്. കെഎസ്ഇബി പ്രവര്‍ത്തിച്ചത് സിപിഎം പാര്‍ട്ടി ഓഫീസ് പോലെയാണെന്നും സതീശന്‍ ആഞ്ഞടിച്ചു.

കഴിഞ്ഞ അഞ്ചര വര്‍ഷമായി ബോര്‍ഡില്‍ നടക്കുന്നത് കടുത്ത അഴിമതിയാണ്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണം. ബോര്‍ഡിന്റെ അനുമതിയില്ലാതെ നൂറുകണക്കിന് ഏക്കര്‍ ഭൂമി സിപിഎമ്മിന് നല്‍കിയെന്നും ഇതിനെല്ലാം മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

 

Top