സര്‍ക്കാരിന്റെ ധൂര്‍ത്തിനും അഴിമതിക്കും കുറവില്ലെന്ന് വി.ഡി സതീശന്‍

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടിയില്‍ പ്രതിപക്ഷം ബിജെപിക്ക് ഒപ്പമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ അഭിപ്രായം വിചിത്രം. പ്രതിപക്ഷം അഭിപ്രായം പറഞ്ഞിട്ടില്ല. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് എന്തിനെന്ന് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും അറിയില്ല. പ്രതിപക്ഷം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചെല്ലും ചെലവും കൊടുത്ത് എത്ര പേരെ ഡല്‍ഹിയില്‍ നിയമിച്ചിട്ടുണ്ട്. അതിലൊരാള്‍ക്ക് ഒരു ഓട്ടോയെടുത്ത് ധനകാര്യ മന്ത്രാലയത്തില്‍ പോയി അന്വേഷിച്ചുകൂടേ?’ വായ്പാപരിധി വെട്ടിക്കുറച്ചത് എന്തിനെന്ന് മുഖ്യമന്ത്രിക്ക് പോലും അറിയില്ലെന്ന് സതീശന്‍ വിമര്‍ശിച്ചു.

കെ ഫോണിന്റെ ഉദ്ഘാടനത്തിന് എന്തിനാണ് നാലര കോടി ചെലവാക്കുന്നത് ?’സാമ്പത്തിക പ്രതിസന്ധിക്കിടയിലും സര്‍ക്കാരിന്റെ ധൂര്‍ത്തിനും അഴിമതിക്കും കുറവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന വിരുദ്ധമായ കാര്യമാണ്. സര്‍ക്കാര്‍ വലിയ സാമ്പത്തിക പ്രസന്ധിയിലാണ്.

വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. കെ ഫോണ്‍ ഉദ്ഘാടനം നേരത്തെ നടന്നതാണ്. ഫ്രീ ഇന്റര്‍നെറ്റ് കണക്ഷന്‍ വെട്ടിക്കുറച്ചു. അഴിമതി ആരോപണം നടക്കുന്നയിടത്ത് സര്‍ക്കാര്‍ തീയിടുകയാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

Top