ബ്രഹ്മപുരത്തിൽ മുഖ്യമന്ത്രിയോട് ഏഴു ചോദ്യങ്ങളുമായി വിഡി സതീശൻ

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടുത്തത്തില്‍ മുഖ്യമന്ത്രിയോട് ഏഴു ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രളയത്തിന് ശേഷം 2019ല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശിച്ചപ്പോള്‍ സോന്‍ട കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നോ?. ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണത്തിന് കരാര്‍ എടുത്ത സോന്‍ട ഇന്‍ഫ്രാടെക് കമ്പനിയുമായി സിപിഎം നേതാക്കള്‍ക്ക് എന്താണ് ബന്ധമെന്നും വിഡി സതീശന്‍ ചോദിച്ചു.

മാലിന്യ നീക്കത്തിനായി കൊച്ചി കോര്‍പ്പറേഷനും സോണ്ട കമ്പനിയും തമ്മിലുള്ള കരാറില്‍ 32 കോടിയുടെ അഴിമതിയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ലൈഫ് മിഷനേക്കാള്‍ വലിയ അഴിമതിയാണ് നടന്നത്. കരാറുകാരെ രക്ഷിക്കാന്‍ ശ്രമം നടക്കുകയാണ്. കരാറില്‍ സിപിഎം നേതാക്കളുമായുള്ള ബന്ധത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തണം. വിജിലന്‍സ് അന്വേഷണം ലൈഫ് മിഷന്‍ കേസുപോലെയാകും. അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും സതീശന്‍ പറഞ്ഞു.sateeshan

Top