വഴിതടയല്‍ സമരത്തിനോട് വ്യക്തിപരമായി എതിര്‍പ്പാണെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: വഴിതടയല്‍ സമരത്തിനോട് വ്യക്തിപരമായി എതിര്‍പ്പാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജോജു ജോര്‍ജ് വിഷയം ഒറ്റപ്പെട്ട സംഭവമാണ്. പാര്‍ട്ടി അന്വേഷിക്കുമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

അതേസമയം ഇടപ്പള്ളി-വൈറ്റില ദേശീയ പാതയില്‍ നടന്ന സംഭവത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തി.

ജോജു ജോര്‍ജിന്റെ പ്രതിഷേധം മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചെന്ന് കെ സുധാകരന്‍ പറഞ്ഞു. ജോജു ജോര്‍ജ് കാണിച്ചുകൂട്ടിയ അക്രമങ്ങള്‍ ഖേദകരമാണ്. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തട്ടിക്കയറി. ജോജു ജോര്‍ജിനെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും കെ സുധാകരന്‍ ആരോപിച്ചു.

 

Top