ഞങ്ങള്‍ പരിഹരിച്ചോളാം, എകെജി സെന്ററില്‍ നിന്നുള്ള മാര്‍ഗനിര്‍ദേശം വേണ്ടെന്ന് സതീശന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയങ്ങളില്‍ കെപിസിസി പ്രസിഡന്റ് പറയുന്നതാണ് അന്തിമ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നേതാക്കളെല്ലാം ചേര്‍ന്ന് കൂടിയാലോചിച്ച ശേഷമാണ് തീരുമാനം കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപിക്കുന്നത്. അതാണ് പാര്‍ട്ടി നിലപാട്, അതിനൊപ്പമാണ് താനെന്നും വിഡി സതീശന്‍ പറഞ്ഞു.

എല്ലാ സംഘടനങ്ങള്‍ക്കും ഒരു പൊതുച്ചട്ടക്കൂടുണ്ട്‌, അതിനകത്ത് നിന്നു വേണം എല്ലാവരും പ്രവര്‍ത്തിക്കാന്‍. അതില്ലാതെ പോകുമ്പോള്‍ ആണ് അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുന്നതെന്നും സതീശന്‍ പറഞ്ഞു.

ഇപ്പോള്‍ കോണ്‍ഗ്രസിലുള്ളത് ഒരു പുതിയ രീതിയാണ്. സംഘടനപരമായ ചിട്ടയോടെയാണ് കാര്യങ്ങള്‍ ഇപ്പോള്‍ പോകുന്നത്. അതിന്റെ ആത്മവിശ്വാസം തങ്ങള്‍ക്കെല്ലാമുണ്ട്. കോണ്‍ഗ്രസിലെ അഭ്യന്തര പ്രശ്‌നങ്ങള്‍ തങ്ങള്‍ പരിഹരിക്കുമെന്നും അക്കാര്യത്തില്‍ എകെജി സെന്ററില്‍ നിന്നും നിര്‍ദേശവും മാര്‍ഗനിര്‍ദേശവും നല്‍കേണ്ടതില്ലെന്നും സതീശന്‍ വ്യക്തമാക്കി.

 

Top