ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധങ്ങള്‍ തുടരുമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധങ്ങള്‍ തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിന്റെ പിടിവാശി മാറ്റി, ഇന്ധന വില കുറയുന്നത് വരെ ജനകീയ സമരങ്ങള്‍ തുടരും. ഇന്ധന വില വര്‍ധനവ് ജന ജീവിതം ദുസ്സഹമാക്കിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

യുഡിഎഫ് കാലത്ത് ഇന്ധനനികുതി വരുമാനം 493 കോടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്‍ഡിഎഫ് കാലത്ത് അധികവരുമാനം 5000 കോടിയാണ്. ഇതില്‍ നിന്ന് സബ്‌സിഡി നല്‍കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു . പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

നിയമസഭയില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. അതേസമയം, ഇന്ധനനികുതി സംസ്ഥാനം ആറുവര്‍ഷമായി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രതികരിച്ചു. കൂട്ടിയവര്‍ തന്നെ കുറയ്ക്കട്ടെ എന്നതാണ് സര്‍ക്കാര്‍ നിലപാട്.

 

Top