യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കിഫ്ബി ഉടച്ചു വാര്‍ക്കുമെന്ന് വി.ഡി സതീശന്‍

VD Satheesan

കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കിഫ്ബി ഉടച്ചു വാര്‍ക്കുമെന്ന് വി ഡി സതീശന്‍. അടുത്ത സര്‍ക്കാരിന്റെ തലയിലേക്ക് 58000 കോടി രൂപയുടെ ബാധ്യത ഉണ്ടാക്കിയാണ് തോമസ് ഐസക്ക് പടി ഇറങ്ങുന്നത്. വോട്ടെടുപ്പിന് മുമ്പ് രണ്ടു മാസത്തെ 3100 രൂപ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ചു നല്‍കി വോട്ട് തട്ടാനാണ് ഇടതു മുന്നണിയുടെ നീക്കമെന്നും സതീശന്‍ ആരോപിച്ചു.

ധര്‍മ്മടത്ത് പിണറായി വിജയനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ പിന്തുണയ്ക്കുന്നതോ കെ സുധാകരന്‍ മത്സരിക്കുന്നതോ ആണ് നല്ലത്. ഇക്കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്നും സതീശന്‍ പറഞ്ഞു. കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കെ സി വേണുഗോപാല്‍ ഇടപെട്ടുവെന്ന ആരോപണങ്ങളെ തള്ളിക്കളഞ്ഞ സതീശന്‍ വേണുഗോപാലിന്റേത് മികച്ച നേതൃത്വമാണെന്നും ഒരു തരത്തിലുള്ള അവിഹിതമായ ഇടപെടലും ഉണ്ടായിട്ടില്ലെന്നും അവകാശപ്പെട്ടു.

 

Top