ജോസഫൈന്‍ വനിതാ കമ്മീഷന്റെ വിശ്വാസ്യത തകര്‍ത്തുവെന്ന് വി.ഡി സതീശന്‍

VD Satheesan

കൊല്ലം: സ്ത്രീകള്‍ക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമ്മീഷന്റെ വിശ്വാസ്യത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ തകര്‍ത്തുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയം ജോസഫൈന്റെ പാര്‍ട്ടിയും സര്‍ക്കാരും ഗൗരവമായി കാണണമെന്നാവശ്യപ്പെട്ട സതീശന്‍ കമ്മീഷന്‍ അധ്യക്ഷയോട് തനിക്ക് സഹതാപം മാത്രമേ ഉള്ളൂവെന്നും പറഞ്ഞു.

സ്ത്രീധനത്തിന്റെ പേരില്‍ വേദനിപ്പിക്കുന്ന പുരുഷന്‍മാരെയും കുടുംബത്തെയും സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണമെന്നും സതീശന്‍ പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മടങ്ങിയെത്തിയാല്‍ സ്വന്തം വീട്ടുകാര്‍ക്ക് ഭാരമാകുമെന്ന ചിന്താഗതി മാറണം, സ്ത്രീകള്‍ കൂടുതല്‍ ധീരരാകണം, ആത്മഹത്യയല്ല അവസാനവഴി സമൂഹം ഒപ്പമുണ്ടെന്നും പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കുന്നു.

 

Top