‘പോടാ’ എന്ന് വിളിച്ച് ശകാരിച്ചിട്ടില്ല ; പ്രചരിക്കുന്ന വീഡിയോയില്‍ സത്യമില്ലന്ന് വി.ഡി.സതീശന്‍

VD Satheesan

പറവൂര്‍ : സമൂഹ മാധ്യമങ്ങളില്‍ തനിക്കെതിരെ പ്രചരിക്കുന്ന വീഡിയോയില്‍ വിശദീകരണവുമായി വി.ഡി.സതീശന്‍ എം.എല്‍എ. പ്രളയ ദുരിത മേഖലകളിലേക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നതിനിടെ നാട്ടുകാരില്‍ ചിലരെ എം.എല്‍.എ ‘പോടാ’ എന്ന് വിളിച്ച് ശകാരിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോയില്‍ സത്യമില്ലെന്ന് വി.ഡി.സതീശന്‍ പ്രതികരിച്ചു.

പറവൂരിലെ ചില ഒറ്റപ്പെട്ട ക്യാമ്പുകളില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിക്കാന്‍ ലോറിയിലാണ് പോയത്, ക്യാമ്പുകളിലെത്തി സാധനങ്ങള്‍ ഇറക്കുമ്പോള്‍ കുറച്ച് ബി.ജെ.പിക്കാര്‍ സംഘമായെത്തി പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നു. തങ്ങള്‍ പറയുന്നിടങ്ങില്‍ സാധനം ഇറക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. അതിന് കഴിയില്ലെന്നും ക്യാമ്പുകളില്‍ എത്താത്തവരുടെ വീടുകളില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിക്കാമെന്ന് പറഞ്ഞെങ്കിലും അവര്‍ തനിക്ക് നേരെ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നുവെന്നും എം.എല്‍.എ വ്യക്തമാക്കി.

Top