കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ സിപിഎമ്മിന്റെ പങ്ക് വ്യക്തമെന്ന് വിഡി സതീശന്‍

തൃശൂര്‍: ക്രിമിനല്‍ സംഘങ്ങളുടെ അടിമകളായി സിപിഎം അധപതിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്വര്‍ണക്കടത്തുകാരേയും സ്ത്രീ പീഢകരേയും പാര്‍ട്ടി സംരക്ഷിക്കുകയാണ്. കള്ളക്കടത്ത് സ്ത്രീ പീഢനക്കേസുകളില്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ അന്വേഷണം അവസാനിപ്പിക്കുകായാണ്.

കൊലയാളികളെയും കുടുംബങ്ങളെയും പാര്‍ട്ടി സംരക്ഷിക്കുന്നു എന്നും വിഡി സതീശന്‍ ആരോപിച്ചു. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും വിഡി സതീശന്‍ തൃശൂരില്‍ ആവശ്യപ്പെട്ടു.

 

Top