‘സച്ചിദാനന്ദന്‍ സാറിനെ ഞങ്ങള്‍ ബഹുമാനിക്കുന്നു,അക്കാദമിയെ സിപിഐഎം രാഷ്ട്രീയവത്കരിച്ചു’; വി ഡി സതീശന്‍

തിരുവനന്തപുരം: കേരളത്തിലെ മുതിര്‍ന്ന സാഹിത്യകാരന്മാരാണ് സാഹിത്യ അക്കാദമിയെ കുറിച്ച് പരാതി നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സച്ചിദാനന്ദന്‍ സാറിനെ ഞങ്ങള്‍ ബഹുമാനിക്കുന്നു. പക്ഷെ അക്കാദമി സിപിഐഎം രാഷ്ട്രീയവത്കരിച്ചു. ഒരു പാര്‍ട്ടി ഓഫീസ് പോലെ കൈകാര്യം ചെയ്യാന്‍ നോക്കിയെന്നും വി ഡി സതീശന്‍ പറഞ്ഞു.

സച്ചിദാനന്ദന്‍ സാറിനെ തലപ്പത്തിരുത്തി സിപിഐഎം അക്കാദമി രാഷ്ട്രീയവത്കരിച്ചു. സര്‍ക്കാര്‍ തന്നെ വിഷയം പരിഹരിക്കണം. അക്കാദമിയെ സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ വിടണം. അല്ലാതെ എല്ലായിടത്തും പോയി കൈകടത്താന്‍ സിപിഐഎമ്മിനെ അനുവദിക്കരുതെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

അതേസമയം കേരള സാഹിത്യ അക്കാദമി സെക്രട്ടറിക്കെതിരെ വിമര്‍ശനം കടുപ്പിച്ച് ശ്രീകുമാരന്‍ തമ്പി രംഗത്തെത്തി. സാഹിത്യ അക്കാദമി തന്നെ അപമാനിച്ചു. സാഹിത്യ അക്കാദമിക്ക് വേണ്ടി തന്റെ പാട്ട് ഇനി നല്‍കില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.പാട്ട് മാറ്റിയെഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ വരികള്‍ മാറ്റിയെഴുതി. അക്കാദമി സെക്രട്ടറി അബൂബക്കര്‍ പിന്നീട് ബന്ധപ്പെട്ടില്ല. സച്ചിദാനന്ദനെ പാട്ടെഴുതാന്‍ താന്‍ വെല്ലുവിളിക്കുന്നെന്നും തന്റെ പാട്ട് ഇനി ജനങ്ങളുടെ പാട്ടാണെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു.

Top