മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി വി.ഡി.സതീശൻ

ലോക കേരള സഭ ബഹിഷ്കരിച്ച് കൊണ്ട് പ്രതിപക്ഷം പ്രവാസികളെ അവഹേളിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടെ പ്രവാസി നീതിബോധം സമ്പന്നരോട് മാത്രമാകരുതെന്ന് സാധാരണക്കാരോടും ഈ നീതിബോധം വേണമെന്ന് വി.ഡി.സതീശൻ.

അതീവ സുരക്ഷ മേഖലയായ നിയമസഭയിൽ അനിത പുല്ലയിൽ എത്തിയതിന് മുഖ്യമന്ത്രി മറുപടി പറയണം. കമ്മീഷനുമായിട്ട് വരുന്ന ഇത്തരം അവതാരങ്ങളെയാണ് മുഖ്യമന്ത്രിക്ക് വേണ്ടത്. അവരെയാണ് മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുന്നത്. ഇ.ഡി അന്വേഷണം കാര്യക്ഷമമല്ലെങ്കിൽ നിയമത്തിൻ‍റെ വഴി നോക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.

ഇ.പി ജയരാജനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ സതീശൻ വാ തുറന്നാൽ അബദ്ധം മാത്രം പറയുന്ന ഇ.പി യു.ഡിഎ.ഫിൻറെ ഐശ്വര്യമാണെന്നും പരിഹസിച്ചു.

Top