മുഖ്യമന്ത്രിക്ക് എം ശിവശങ്കറിനെ ഭയം: വി ഡി സതീശന്‍

തിരുവനന്തപുരം: എം ശിവശങ്കറിനെ മുഖ്യമന്ത്രിക്ക് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഭയം കാരണമാണ് മുഖ്യന്ത്രി ശിവശങ്കറിനെ ന്യായീകരിക്കുന്നതും പിന്തുണയ്ക്കുന്നതും. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. ഇതിന് നേതൃത്വം നല്‍കിയ ആളെയാണ് മുഖ്യമന്ത്രി ന്യായീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കിടന്നയാളാണ് ശിവശങ്കര്‍. ഇയാള്‍ക്കെതിരെയാണ് കൂട്ടുപ്രതി വെളിപ്പെടുത്തല്‍ നടത്തിയത്. എന്നിട്ടും ശിവശങ്കറിനെ പിന്തുണയ്ക്കുന്നുവെങ്കില്‍ മുഖ്യമന്ത്രിക്ക് ഭയക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ടെന്ന് വ്യക്തമാണെന്നും സതീശന്‍ പറഞ്ഞു.

 

Top