ഖദറില്‍ ചുളിവ് വീഴാത്ത രാഷ്ട്രീയ പ്രവര്‍ത്തനം വേണ്ടെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് എന്നാല്‍ വെറും ആള്‍ക്കൂട്ടമാണെന്നത് തെറ്റായ വ്യാഖ്യാനം ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആള്‍കൂട്ടമാണ് കോണ്‍ഗ്രസ് എന്ന തെറ്റായ നിര്‍വചനത്തെ തിരുത്തണം. താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം ഉണ്ടാക്കണം. ആള്‍ക്കൂട്ടം അല്ല പാര്‍ട്ടിയെന്ന് തെളിയിക്കാന്‍ കെ സുധാകരന് കഴിയുമെന്നും സതീശന്‍ പറഞ്ഞു.

ജയിച്ചാല്‍ ആവേശം വാനോളമാണ്. തോറ്റാല്‍ അത് പാതാളം വരെ താഴും. അതാണ് കോണ്‍ഗ്രസ്. തൂവെള്ള ഖദര്‍ ഇട്ട് രാവിലെ ഇറങ്ങി രാത്രി ചുളിവ് വരാതെ വീട്ടിലെത്തുന്നതല്ല പ്രവര്‍ത്തനം. വെള്ള ഖദറിന് കോട്ടം തട്ടാത്ത രാഷ്ട്രീയ പ്രവര്‍ത്തനം വേണ്ടെന്നും അത് അവസാനിപ്പിച്ചേ തീരു എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

 

Top