ശബരിനാഥന്റെ ജാമ്യം മുഖ്യമന്ത്രിക്ക് ലഭിച്ച തിരിച്ചടി: വി.ഡി സതീശൻ

തിരുവനന്തപുരം: കെഎസ് ശബരിനാഥന്റെ ജാമ്യം മുഖ്യമന്ത്രിക്ക് ലഭിച്ച തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതൊരു പ്രതിഷേധം മാത്രമായിരുന്നു, വധശ്രമമല്ലെന്ന് ആദ്യത്തെ കേസിലെ പ്രതികൾക്ക് ജാമ്യം നൽകിക്കൊണ്ട് ഹൈക്കോടതി പറഞ്ഞിരുന്നു. എന്നിട്ടും വീണ്ടും വധശ്രമത്തിന് വകുപ്പിട്ട് ശബരിനാഥിനെ ജയിലിലടയ്ക്കാനുള്ള ഗൂഢാലോചനയാണ് ഈ ജാമ്യം ലഭിച്ചതോടെ തകർന്നുപോയത് എന്നും സതീശൻ വ്യക്തമാക്കി.

“ശബരിനാഥനെ കള്ളക്കേസിൽ കുടുക്കി. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും ലഭിച്ച കനത്ത തിരിച്ചടിയാണ് അദ്ദേഹത്തിനു ജാമ്യം ലഭിച്ചത്. അദ്ദേഹത്തെ ജയിലിൽ അടയ്ക്കാനുള്ള ഗൂഢാലോചനയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയത്. ഈ കേസിൽ ഹൈക്കോടതി വളരെ വ്യക്തമായി പറഞ്ഞതാണ്. ആദ്യത്തെ പ്രതികൾക്ക് ജാമ്യം നൽകിക്കൊണ്ട് ഇതൊരു പ്രതിഷേധം മാത്രമായിരുന്നു. ഇതൊരു വധശ്രമമായിരുന്നില്ല എന്ന് കോടതി പറഞ്ഞു.

Top