മാധ്യമങ്ങള്‍ക്കു മുന്നില്‍ മുഖം തിരിച്ചു; ചക്രസ്തംഭന സമരത്തില്‍ പങ്കെടുക്കാതെ സതീശന്‍

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയ്‌ക്കെതിരായ കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരത്തില്‍ നിന്നും വിട്ടുനിന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തിങ്കളാഴ്ച രാവിലെ 11 മുതല്‍ 15 മിനിറ്റ് ആയിരുന്നു സമരം.

നിയമസഭ ഉള്ളതിനാലാണ് പങ്കെടുക്കാതിരുന്നത് എന്നാണ് വിശദീകരണം. ചക്രസ്തംഭന സമരത്തെ അനുകൂലിക്കുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്നു പിന്മാറിയ സതീശന്‍, മുല്ലപ്പെരിയാര്‍ വിഷയം സഭയില്‍ ചര്‍ച്ചചെയ്യുമ്പോള്‍ താന്‍ അവിടെ വേണ്ടേയെന്ന മറുചോദ്യവും ചോദിച്ചു.

നിയമസഭക്കടുത്ത് പാളയത്തും കോണ്‍ഗ്രസിന്റെ സമരം ഉണ്ടായിരുന്നു. റോഡ് ഉപരോധത്തോടുള്ള എതിര്‍പ്പ് സതീശന്‍ നേരത്തെ വ്യക്മാക്കിയിരുന്നു.

അതേസമയം, എല്ലാ നേതാക്കളും എല്ലായിടത്തും പങ്കെടുക്കേണ്ടതില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ വിഷയത്തില്‍ പ്രതികരിച്ചു.

Top